കാലുകള്‍ കൊണ്ടു മാത്രം കാറോടിച്ചു ഡ്രൈവിംഗ് ലൈസന്‍സ് നേടുന്ന ഇന്ത്യയിലെ ആദ്യവനിതയാണ് ജിലുമോള്‍ മേരിയറ്റ് തോമസ്. സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്നം പുരസ്കാരം ഈ വര്‍ഷത്തെ വനിതാദിനത്തില്‍ ജിലുമോള്‍ക്കു ലഭിച്ചു. കൈരളി ടി വി, മണപ്പുറം ഗ്രൂപ്പ് തുടങ്ങിയവയുടേതടക്കം മറ്റു നിരവധി അംഗീകാരങ്ങളും ഈ വര്‍ഷം ജിലുമോളെ തേടിയെത്തി. അനേകം വേദികളിലേക്ക് ജിലുമോള്‍ ക്ഷണിക്കപ്പെടുകയും ചെയ്യുന്നു. കാലുകള്‍ കൊണ്ടു നടത്തുന്ന ചിത്രരചനകളിലൂടെ നിരവധി അംഗീകാരങ്ങള്‍ ജിലുമോള്‍ ഇതിനു മുമ്പും നേടിയിട്ടുണ്ട്. കൈകളില്ല എന്ന പരാതിയില്ലാതെ ജീവിതത്തെ നേരിടുകയും അനേകര്‍ക്കു പ്രചോദനം പകരുകയും ചെയ്യുന്ന ജിലുമോള്‍ യുവജനങ്ങളോടു സംസാരിക്കുന്നു....