കത്തോലിക്കാസഭയിലെ ദേവാലയ സംഗീതം
ആഘോഷമായ പാട്ടു കുർബാനയിൽ നിങ്ങൾ പങ്കുകൊണ്ടിട്ടുണ്ടാവുമല്ലോ. അല്ലെങ്കിൽ ആഘോഷമായി പാട്ടുപാടിയുള്ള തിരുകർമ്മങ്ങളിൽ സംബന്ധിച്ചു കാണുമല്ലോ.
ഇന്ന് നമ്മുടെ പള്ളികളിൽ നടക്കുന്ന ശുശ്രൂഷകളിലെ ഗാനാലാപനം കേൾക്കുമ്പോൾ നിങ്ങൾക്കുണ്ടാകുന്ന വികാരം എന്താണ്? നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിലുള്ള ദേവാലയ സംഗീത ആലാപനമാണോ തിരുകർമ്മങ്ങൾക്കിടയിൽ നടക്കുന്നത്? ഭക്തിഭാവം ജനിപ്പിക്കാൻ പോരുന്ന ആലാപനമാണോ, ഉപകരണങ്ങളുടെ അതിപ്രസരമാണോ അവിടെ നടക്കുന്നത്? തിരുകർമത്തിന് തിരഞ്ഞെടുക്കുന്ന പാട്ടുകൾ അവസരത്തിനു ചേർന്നതാണോ?
ഇതേക്കുറിച്ച് നിങ്ങൾക്കുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും ചെറിയ ഒരു ലേഖനം പോലെ എഴുതി തന്നാൽ ഉപകാരം. അധികം ദൈർഘ്യം വേണമെന്നില്ല, ഒന്നോ രണ്ടോ പേജ്.
ഇതെല്ലാം ക്രോഡീകരിച്ച്, നിങ്ങൾക്ക് വിരോധമില്ലെങ്കിൽ, നിങ്ങളുടെ പേരുവച്ച് ഒരു പത്തോ മുപ്പതോ പേജുള്ള ഒരു ബുക്ക് ലെറ്റ്, പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നു. എഴുതാൻ താല്പര്യമുള്ളവർ അറിയിച്ചാൽ കൊള്ളാമായിരുന്നു.
സംഗീത ലോകത്ത് പ്രസിദ്ധരായ ചിലർ എഴുതിത്തരാം എന്ന് സമ്മതിച്ചിട്ടുണ്ട്. പക്ഷേ സാധാരണക്കായ (പാട്ടിന്റെ രംഗത്ത്) ആൾക്കാരുടെ അഭിപ്രായങ്ങളും പ്രസക്തമാണമല്ലോ.
സസ്നേഹം,
ഫാ. പോൾ കോട്ടക്കൽ (Sr)