“Seethalism” എന്ന പേരിൽ മലയാളം യൂട്യുബ് ചാനലിൽ ലഭിക്കുന്ന വീഡിയോയ്ക്ക് വലിയ പ്രചാരമൊന്നും കിട്ടിയിട്ടുണ്ടെന്ന് തോന്നുന്നില്ല. പക്ഷേ, വളരെ പ്രയോജനപ്രദമായ അനാലിസിസ് ആണ് അതിന്റെ നിർമ്മാതാവും പ്രചാരകയും നടത്തുന്നത് . ആനുകാലിക പ്രശ്നങ്ങളാണ് അല്ലെങ്കിൽ സംഭവങ്ങളാണ് ചർച്ചയ്ക്ക് എടുക്കുന്നത്. അവർ രസകര മായ രീതിയിൽ ക്ളാ സ്സെടുക്കുകയാണോ എന്നു ചിലപ്പോഴെങ്കിലും തോന്നിപ്പോകും അവരുടെ അവതരണ രീതി കണ്ടാൽ. ചിലപ്പോൾ ഒരു അമ്മയുടെ സ്ഥാനത്ത് നിന്നു അവർ സംസാരിക്കും. ചിലപ്പോൾ സത്യസന്ധതയുള്ളരാഷ്ട്രീയ പ്രവർത്തക എന്ന നിലയിൽ, അല്ലെങ്കിൽ ഉത്തരവാദിത്വമുള്ള പ്രധാന അധ്യാപകൻ എന്നനിലയിൽ, അങ്ങനെ പല രീതിയിൽ അവർ പ്രത്യക്ഷപ്പെടാറുണ്ട്. ഇതു ഒരു “on going” വിശ്വാസ പരിശീലന പരിപാടി യാണോ എന്നും തോന്നും. ഇത് യൂട്യൂബിൽ “Seethalism” എന്ന പേരിൽ ലഭിക്കും. സാമൂഹ്യ മാധ്യമങ്ങളുടെ മലവെള്ളപ്പാച്ചിലിൽ ചഞ്ചലിപ്പോടെ നോക്കി നില്ക്കുന്ന യുവജനങ്ങൾക്കും മാതാപിതാക്കന്മാർക്കും അധ്യാപകർക്കും സന്യസ്തർക്കും വൈദികർക്കും ഇത് ഒരു വഴികാട്ടി ആയിരിക്കും. കാണുക, പ്രചരിപ്പിക്കുക.