നാടകത്തിന്റെ പ്രാധാന്യം അവസാനിചു, ഈ കലാരൂപത്തിന് മാർക്കറ്റില്ല എന്ന് പറയുന്നവരുണ്ട്.നാടകം ഇപ്പോഴും ഒരു ആശയ സംവേദന മാധ്യമമായിട്ടു പൊതുജനങ്ങൾ അംഗീകരിക്കുന്നുണ്ട്. നമ്മുടെ തിരുനാളു കൾക്ക്, ഇല്ലു മിനേഷൻ, ചെണ്ട, ബാൻഡ്, കുടകൾ, കുരിശ് ഇതിനെല്ലാം എത്ര ലക്ഷം രൂപയാണ് ചിലവഴിക്കുന്നത്. ഇതു വേണ്ടന്ന് ഞാൻ പറയില്ല. നമ്മുടെ ജനങ്ങൾ ഇടുന്ന നേർച്ച പ്പണത്തിന്റെ നല്ലൊരു ശതമാനം അവർക്ക് ആനന്ദവും അതോടൊപ്പം തന്നെ അവബോധം നൽകുന്ന പരിപാടികൾക്കല്ലേ ചിലവഴിക്കേണ്ടതു. നമ്മുടെ ഇടവകകളിൽ തിരുനാളിനോട് അനുബന്ധിച്ച് നടത്താൻ പറ്റുന്ന ഏറെ നല്ല നാടകങ്ങൾഉണ്ട്. അറിവും അതോടൊപ്പം ആനന്ദവും നൽകാൻ കഴിയും ഈ കലാസൃഷ്ടികൾക്ക്.
കഴിഞ്ഞ മൂന്നുവർഷവും തിരുതാളിനോട് അനുബന്ധിച്ച്
മൂന്ന് നാടകങ്ങൾ ഞാൻ കാണുകയുണ്ടായി.
1. വെയിലു കൊള്ളാത്ത മക്കൾ ( ആലപ്പി തിയേറ്റേഴ്സ്
)
2.ബോധി വൃക്ഷത്തണലിൽ (
തിരുവനന്തപുരം സംസ്കൃതി)
3. ആകാശം വരയ്ക്കുന്നവർ (
ഓച്ചിറ തിരു അരങ്ങ് )
ഈ മൂന്ന് നാടകങ്ങളും പ്രത്യക്ഷമായും പരോക്ഷമായും ക്രിസ്തീയ
മൂല്യങ്ങൾ ഉൾക്കൊള്ളുന്നതാണ്. ഈ മൂല്യങ്ങളെ ശക്തമായി അവർ അവതരിപ്പിക്കുന്നുമുണ്ട്.
ഇവക്കു സമാനമായ കലാസൃഷ്ടി കൾ തിരഞ്ഞെടുത്തു നമ്മുടെ തിരുനാളുകൾക്കും
വാർഷികത്തിനുംഅവതരിപ്പിച്ചു കൂടെ?നമ്മുടെ ഇടവകകളിൽ ഇപ്പോൾ
നടക്കുന്ന intensive ബൈബിൾ ക്ലാസിന് സമാനമായിരിക്കും
ഇതെല്ലാം എന്നു പറഞ്ഞാൽ
ഒട്ടും അതിശയോക്തിഉണ്ടാവില്ല. ഇത്തരത്തിൽ നാം ചിന്തിക്കേണ്ട
കാലം കഴിഞ്ഞു. മേൽപ്പറഞ്ഞ മൂന്ന് നാടകങ്ങളും പള്ളിമുറ്റത്ത് 1500 ഓളം ആളുകൾ ഒരുമിച്ചിരുന്നാണ് ഞാൻ കണ്ടത്. നിർനിമേഷരായി രണ്ട്
രണ്ടരമണിക്കൂർഈ നാടകം ജനം ആസ്വദിച്ചിരുന്നു. ഇത്രയും പേരെ പിടിച്ചുനിർത്താൻ
കഴിവുണ്ടെങ്കിൽ നാടകത്തിന്റെ സ്വാധീന ശക്തി
ഇന്നും വലുതാണ് എന്നു നാം മനസ്സിലാക്കണം. എല്ലാ ഇടവകകളും ,
സാമ്പത്തികശേഷിയുള്ളവർ, നല്ല നാടകങ്ങൾ
തിരഞ്ഞെടുത്ത വിശ്വാസ പരിശീലനത്തായി പള്ളിമുറ്റങ്ങളിൽ അവതരിപ്പിക്കണമെന്ന് ഞാൻ
പറയും. നമ്മുടെ മാസികകളിലും വാരികളിലും നല്ല നാടകങ്ങളെ കുറിച്ചുള്ള അവലോകനം
എഴുതിയാൽ, വികാരിയച്ചൻ മാർക്കും, കമ്മറ്റിക്കാർക്കും
പെരുന്നാളിന് നാടകം ബുക്ക് ചെയ്യാൻ കറങ്ങി നടക്കേണ്ടി വരില്ല. സത്യദീപത്തിന്ഈ
ഉത്തരവാദിത്വം ഏറ്റെടുക്കാവുന്നതാണ്. നാടകം വിശ്വാസ പരിശീലനത്തിന്റെ അനൗദ്യോഗിക
ഭാഗമായി മാറട്ടെ എന്ന് ഞാൻ ആശംസിക്കുന്നു.